2008-ലായിരുന്നു ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലൂടെ സമകാലീന പ്രസക്തിയുള്ള വിഷയവു മായി വന്ന് ജയറാം-ഗോപിക-അക്കു അക്ബര്‍ ടീം മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം ‘ഭാര്യ അത്ര പോര’ എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോഴും കാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. New generation യുഗത്തിലെ സാങ്കേതിക വിദ്യയുടെ വികാസം old generation കുടുംബ നാഥനെ സ്വാധീനിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഓര്‍മ്മപ്പെടുത്തുമ്പോഴും ചിത്രം നല്‍കുന്ന സന്ദേശം ഗൗരവമായി എടുക്കേണ്ടതുണ്ട് എന്ന് പ്രേക്ഷകന് തോന്നിപ്പോകുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകളുടെ കുരുക്കില്‍ കുടുങ്ങിയ ഒരു old generation പ്രേക്ഷകന്റെ അവസ്ഥയായി ഈ സിനിമക്ക് എന്ന് തോന്നിപ്പൊകുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനരീതി. അത് കൊണ്ട് തന്നെ new generation സിനിമകളെയും new generation യുവത്വത്തെയും ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ സ്ഥാനത്തും അസ്ഥാനത്തും വേണ്ട പോലെ വിമര്‍ഷിക്കുന്നുണ്ട് ചലച്ചിത്രകാരന്‍ ഈ ചിത്രത്തിലൂടെ.
മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മൂലം കെണിയില്‍ പെട്ടു പോയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തകര്‍ച്ചക്ക് കാരണമായത് അവളുടെ അച്ഛനമ്മമാരുടെ സ്വരച്ചേര്‍ച്ചയും ഈഗോയും ആണെന്ന വാസ്തവമാണ് വെറുതെ ഒരു ഭാര്യയിലൂടെ പ്രതിപാധിച്ചതെങ്കില്‍ , Facebook പോലെയുള്ള social networking sites-ന്‍റെ വലയില്‍ കുടുങ്ങി വഴി തെറ്റിപ്പോയ മധ്യവയസ്കനായ കുടുംബനാഥന്റെയും, അച്ഛനമ്മമാരുടെ വേണ്ടത്ത ശ്രദ്ദ ലഭിക്കാതെ വളരുന്ന new generation മകന്റെ അച്ഛനെ വെല്ലുന്ന വേലത്തരങ്ങളും പ്രതിപാധിക്കുകയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലൂടെ. എന്നാല്‍ ചിത്രത്തിന്റെ നാമത്തെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ള ‘അത്ര പോരാത്ത’ ഭാര്യയല്ല ചിത്രത്തിലുള്ള ത് എന്നുള്ളതാണ് രസകരം. ഭാര്യ അത്ര പോരയുടെ ആദ്യ പകുതി കണ്ട് ഈ ചിത്രം വെറുതെ ഒരു ഭാര്യയുടെ അത്ര പോര എന്ന് പ്രേക്ഷകന് തോന്നുമെങ്കിലും climax-ല്‍ ഒളിച്ചിരിക്കുന്ന twist പ്രേക്ഷകരെക്കൊണ്ട് നല്ല അഭിപ്രായം നേടിയെടുക്കാന്‍ മാത്രം മികച്ചതാണ് എന്നതാണ് ഇതിന്റെ സവിശേഷത. ആദ്യപകുതിയില്‍ വളരെ ലാഘവത്തോടെ പറഞ്ഞ പ്രമേയം climax- ലൂടെ ഗൗരവമുള്ളതായിത്തീരുന്നതോടെ ഏതൊരു കുടുംബത്തിനും വ്യക്തമായ അവബോധവും സന്ദേശവും ഈ ചിത്രത്തിലൂടെ ലഭിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
സത്യനാഥന്‍ (ജയറാം) എന്ന സ്കൂള്‍ മാഷ് ഒരു മികച്ച അധ്യാപകനായി പേരെടുത്തിട്ടുണ്ടെങ്കിലും ഒരു നല്ല ഭര്‍ത്താവോ അച്ഛനോ അല്ല എന്നുള്ളതാണ് അയാളുടെ ഭാര്യ പ്രിയയുടെ ( ഗോപിക ) ആവലാതി. അതിനവള്‍ കാരണം പറയുന്നത് ഭര്‍ത്താവിന്റെ അമിത മധ്യപാനവും ചീട്ടു കളിയുമൊക്കെയാണ്. സ്കൂളിലെ ജോലി കഴിഞ്ഞ് ബാക്കി സമയം ദുര്‍വിനിയോഗിക്കുന്ന സത്യനാഥന്‍ മാഷിനെ നന്നാക്കാന്‍ തന്നെയാണ് സ്കൂളിലെ Computer Lab in-charge ആയി അയാളെ നിയമിച്ചതും അതിനായി അയാളെ ചൊമ് computer പഠിപ്പിക്കാനായി computer institute -ല്‍ ചേര്‍ക്കുന്നതും. എന്നാല്‍ സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മഠയിലാണെത്തിയതെന്ന് പറഞ്ഞത് പോലെ computer പഠിക്കാന്‍ സ്ഥ്യനാഥന്‍ മാഷ് എത്തപെട്ടത് ന്യൂജനറേഷന്‍ പിള്ളേരുടെ മഠയിലാണ് . പിന്നീടങ്ങോട്ട് old generation -ഉം new generation -ഉം ഒന്നിച്ചുള്ള മധ്യപാനവും ചീട്ടുകളിയും തകര്‍ക്കുന്നതിനിടയിലാണ് new generation -ന്റെ hang out place ആയ Facebook -ല്‍ സത്യനാഥന്‍ മാഷ് account തുടങ്ങുന്നത്. പിന്നീട് ആ വലയില്‍ പെട്ട് ഒരു new generation dude ആകാന്‍ ശ്രമിക്കുന്ന സത്യനാഥന് തന്റെ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്നതിലേക്കാണ് കഥാഗതി പുരോഗമിക്കുന്നത്. എന്നാല്‍ അച്ഛനെക്കണ്ട് പഠിക്കുന്ന, അച്ഛന്റെ കരുതല്‍ ലഭിക്കാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഒപ്പിച്ചു വക്കുന്ന കുരുത്തക്കേടാണ് ചിത്രത്തിന്റെ climax-നെ ഗൗരവപൂര്‍വ്വമാക്കി മാറ്റുന്നത്.
ജയറാം എന്ന ജനകീയ നടനെ മനസ്സില്‍ കണ്ട് സൃഷ്ടിച്ചെടുത്ത കഥാപാത്രമാണോ സത്യനാഥന്‍ മാഷ് എന്ന് തോന്നിപ്പോകും വിധത്തില്‍ നടനും കഥാപാത്രവും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നത് ചിത്രത്തിന്റെ മികവ് കൂടാന്‍ കാരണമായി. ചിത്രത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത് ജയറാമെന്ന കുടുംബ പ്രേക്ഷകരുടെ പ്രിയ നടന്‍ തന്നെയാണ്. ഗോപിക അവതരിപ്പിച്ച അത്ര പോരാത്ത ഭാര്യ പക്ഷേ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം പിടിച്ചു എന്നത് നടിയുടെ തിരിച്ചുവരവിലൂം ഉഗ്രന്‍ പ്രകടനമാണ് ഗോപിക കാഴ്ച വച്ചത് എന്നതിനുള്ള തെളിവാണ്. ന്യൂ ജനറേഷന്‍ പയ്യന്‍മാരുടെ പ്രകടനം മോഷമായില്ലെങ്കിലും, ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരത്തിന്റെ പ്രകടനം ഒട്ടും നന്നായില്ല എന്നുള്ളത് ഖേദകരമാണ്. അത് പോലെ തന്നെ എന്തിനും ഏതിനും കുടുംബ കാര്യത്തില്‍ ഇടപെടുന്ന താണ്ടമ്മ എന്ന കൊച്ചിക്കാരിയായ വേലക്കാരിയുടെ പ്രകടനം തികച്ചും സ്റ്റേജ് നാടകങ്ങളിലേതു പോലെയായത് എടുത്തു പറയാതിരിക്കാനാവില്ല. എങ്കിലും അവരുടെ തനി കൊച്ചിച്ചുവയുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിച്ചു എന്നത് വാസ്തവമാണ്.
പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ആഖ്യാന രീതിയാണെങ്കിലും ഗിരീഷ് കുമാറിന്റെ തിരക്കഥ ബലഹീനമാണെന്ന് പറയാനാവില്ല. അത്ര കെട്ടുറപ്പില്ലാത്ത തിരക്കഥയെ സൂക്ഷമമായി കൈകാര്യം ചെയ്ത് ഒരു പരിപൂര്‍ണ്ണ കുടുംബ ചിത്രമാക്കി മാറ്റിയതില്‍ സംവിധായകന്‍ അക്കു അക്ബറിന്റെ മികവ് സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു ടി വി സീരിയലിന്റെ പ്രതീതിയുണര്‍ത്തുന്ന ഷോട്ടുകളാണ് ചിത്രത്തിലധികമെങ്കിലും ഛായാഗ്രഹകന്റെയും ചിത്രസംയോജകന്റെയും കരവിരുത് മോശമായിട്ടില്ല.പശ്ചാത്തല സംഗീതത്തില്‍ അതി നാടകീയത തുളുമ്പി നില്‍ക്കുന്നതും, ജയറാമിനെ new generation ചുള്ളനാക്കാന്‍ ഉപയോഗിച്ച മേക്കപ്പ് അരോജകത്വമുണ്ടാക്കിയതും ഒരു പോരായ്മയാണ്. എങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് വിനോദവും സന്ദേശവും ഒരു പോലെ നല്‍കുന്ന ഈ ചിത്രം ‘അത്ര പോര’ എന്ന് ആര്‍ക്കും പറയാനാവില്ല.



