കൃഷ് -3 (Krish-3) : ഇന്ത്യന്‍ മസാലയില്‍ മുങ്ങിക്കുളിച്ച Hollywood super hero !

അമാനുഷിക കഥാപാത്രങ്ങള്‍ ഹോളീവുഡ് സിനിമകളില്‍ അതിസാഹസികമായ പ്രകടനങ്ങള്‍ കാണിക്കുമ്പോള്‍ അവരെ നെഞ്ചിലേറ്റി ആരാധിക്കുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്ന ഒരു സൂപ്പര്‍ മാന്‍ കഥാപാത്രമാണ് ക്രിഷ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍  ഇംഗ്ളീഷിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലെ കഥയിലെയോ കഥാപാത്രങ്ങളുടെയോ യുക്തിക്ക് നിരക്കാത്ത ഘടകങ്ങളെ ചോദ്യം ചെയ്യാന്‍ മെനക്കെടാതെ അവയെ കണ്ണടച്ചു വിശ്വസിക്കുന്ന അതേ പ്രേക്ഷകര്‍ തന്നെ ഒരു ഇന്ത്യന്‍ ഭാഷയില്‍ സയന്‍സ് ഫിക്ഷന്‍ എന്ന ലേബലില്‍ വരുന്ന സിനിമയാണെങ്കില്‍ പോലും തിരക്കഥയിലെ ലോജിക്കിന് നിരക്കാത്ത … Read more

ഗ്രാവിറ്റി ( Gravity) : സാങ്കേതിക മികവ് നല്‍കിയ Oxygen-ന്‍റെ കരുത്തുമായി ഉയരങ്ങളിലേക്ക്‌ ..

Single Character-നെ  വച്ചോ single space- ലോ ഒരു Indian Cinema ഇറങ്ങുകയാണെങ്കില്‍ ഒരു experimental movie എന്ന് പറഞ്ഞ് നിരൂപകര്‍ അതിനെ വാഴ്ത്തുമെങ്കിലും commercial movies ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകര്‍ അത്തരം ചിത്രങ്ങളെ കാര്യമായി ഗൗനിക്കാറില്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ചുരുക്കം ചില  കഥാപാത്രങ്ങളും, വിരലിലെണ്ണാവുന്ന ലൊക്കേഷനുകളും മാത്രമുള്ള ചിത്രങ്ങളെ Visual Effects -ന്റെ സഹായത്തോടെ ഒന്നു പരിപോഷിപ്പിച്ചെടുത്താല്‍ ഏതു തരം പ്രേക്ഷകനും 3D കണ്ണടയും വച്ച് അത് കാണാനെത്തുമെന്നുള്ളതിന്റെ തെളിവാണ് Life of … Read more

ശൃഗാരവേലന്‍ : സ്ഥിരം ഫോര്‍മുല ചിത്രങ്ങളുടെ ജനപ്രിയത ആവര്‍ത്തിക്കുന്നു ..

ഒട്ടേറെ ക്ലാസ് ചിത്രങ്ങള്‍ തമിഴില്‍ ഇറങ്ങാറുണ്ടെങ്കിലും തമിഴ് മക്കള്‍ക്ക് എന്നും പ്രിയങ്കരം മാസ്സ് ചിത്രങ്ങളോടാണ് എന്നത് പോലെ നിരവധി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോകാറുണ്ടെങ്കിലും ശരാശരി മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് നര്‍മ്മത്തിന്റെ മേമ്പൊ ടിയോടെ പറയുന്ന കുടുംബ ചിത്രങ്ങളാണ്.  ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ ഇത്തരം നര്‍മ്മ ചിത്രങ്ങളുടെ നിലവാരത്തെപ്പറ്റി നല്ല അഭിപ്രായം പറയില്ലെങ്കിലും ഇത്തരം ചിത്രങ്ങളുടെ ബോക്സോഫീസ് വിജയം ന്യൂ ജനറേഷന്റെ കണ്ണ് തള്ളിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മായാമോഹിനിയുടെ വമ്പന്‍ വിജയത്തിനു ശേഷം ദിലീപ്-ജോസ് … Read more

കളിമണ്ണ്: മാധ്യമങ്ങളെ വില്ലന്മാരാക്കുമ്പോള്‍ …

നായികയുടെ യഥാര്‍ഥ പ്രസവം സിനിമക്ക് വേണ്ടി ചിത്രീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ച കളിമണ്ണ് എന്ന ചിത്രം ഒരു സ്ത്രീപക്ഷ ചിത്രമെന്ന കാര്യത്തില്‍ സിനിമ കണ്ട ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ സ്ത്രീയെ സമ്പുര്‍ണ്ണയാക്കുന്ന മാതൃത്വം എന്ന അവസ്ഥയെ മഹത്വവത്കരിക്കാന്‍ വേണ്ടി ഭാരതീയ പൈതൃകത്തെയും , സദാചാര ബോധത്തെയും പറ്റി സംസാരിക്കുന്നവരെയും ചില മാധ്യമങ്ങളെയും വളഞ്ഞ വഴിയിലൂടെ വില്ലന്മാരേക്കേണ്ടിയിരുന്ന ആവശ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു പക്ഷേ പ്രേക്ഷകന് തര്‍ക്കമുണ്ടായേക്കാം. പ്രസവരംഗ വിവാദത്തെ തുടര്‍ന്ന് ഏറെ പഴി കേള്‍ക്കേണ്ടി … Read more

മെമ്മറീസ് (Memmories): മസാലച്ചേരുവകളില്ലാത്ത യഥാര്‍ഥ വിനോദ ചിത്രം

ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത ( ഗംഭീരമായി ) നടന്‍ മമ്മൂട്ടിയായിരുന്നു.പിന്നീട് തീ പാറും ഡയലോഗുകളുമായി വന്ന് സുരേഷ് ഗോപി ആ ക്രെഡിറ്റ് സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ യുവ നടന്മാരില്‍ ആകാരം കൊണ്ടും പൗരുഷം കൊണ്ടും പോലീസ് വേഷങ്ങള്‍ക്ക് അനുയോജ്യനായ നടനാണ് പ്രിഥ്വിരാജ് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കില്ല തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഓരോ പോലീസ് വേഷങ്ങള്‍ക്കും പ്രിഥ്വിരാജ് എന്ന നടന്‍ നല്‍കുന്ന വ്യത്യസ്തമായ വ്യക്തിത്വം കൊണ്ട് തന്നെയാണ് … Read more

നിലകാശം … ഭുമി: ദുല്ഖര്‍ -സണ്ണി കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ..

ഒരു കാലത്ത് കുടുംബ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനുള്ള ചേരുവകളുണ്ടെങ്കില്‍ ഒരു മലയാള ചിത്രത്തിന് സാമ്പത്തിക വിജയം നേടാനാവും എന്നതായിരുന്നു വിജയ മന്ത്രമെങ്കില്‍ , ന്യൂ ജനറേഷന്‍ സിനിമകളുടെ കുത്തൊഴുക്കോടൂ കൂടി ഒരു മലയാള സിനിമ വിജയിക്കണമെങ്കില്‍ യുവാക്കള്‍ തിയേറ്ററുകളിലേക്ക് തള്ളിക്കയറണമെന്ന സ്ഥിതി വിശേഷമായി. അത് കൊണ്ട് തന്നെ പല ന്യൂ ജനറേഷന്‍ ചലച്ചിത്രകാരും യുവ പ്രേക്ഷകരെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടാണ് സിനിമയുടെ കഥ മെനയുന്നത് തന്നെ. അത് വിദേശ ചിത്രങ്ങളുടെ കഥാംശത്തെ കേരളത്തിലേക്ക് പറിച്ച് നട്ടിട്ടാണെങ്കിലും സിനിമയിലെ … Read more

Bhaag Milkha Bhaag: ഇന്ത്യയുടെ പറക്കും സിംഗിനുള്ള പരമോന്നതമായ സമര്‍പ്പണം

സര്‍ഗ്ഗാത്മകതയുടെ സംവേധനമായും, ആദര്‍ശവും രാഷ്ട്രീയവും പ്രചരിപ്പിക്കാനായും, ചരിത്രം തുറന്ന് കാണിക്കാനുമൊക്കെയായും സിനിമ എന്ന മാധ്യമം ഉപയോഗപ്പെടുത്തിയത് നാം കണ്ടിട്ടുണ്ടെങ്കിലും, ഒരു കായിക താരത്തിന് നല്‍കാവുന്ന പരമോന്നതമായ സമര്‍പ്പണമായി ഒരു ചലച്ചിത്രം അവതരിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഭാഗ് മില്‍ഖാ ഭാഗ്.  ” Flying Sikh of India ” എന്ന് പാക്കിസ്ഥാന്‍ പ്രസിഡണ്ട് പൊലും  വിശേഷിപ്പിച്ച  ഇന്ത്യയുടെ പടക്കുതിര മീല്‍ഖാ സിംഗ്  എന്ന കായിക പ്രതിഭയുടെ ജീവ ചരിത്രം ചലച്ചിത്രമാക്കിയപ്പോള്‍ അത് ചലച്ചിത്ര ലോകത്ത് ഒരു പുതിയ ചരിത്രം  സൃഷ്ടിക്കും എന്ന് … Read more

5 സുന്ദരികള്‍ (Movie Review) : പഞ്ച സുന്ദരികളില്‍ പിഞ്ചു സുന്ദരിക്ക് ചന്തം കൂടുതല്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ മലയാള സിനിമയുടെ ഉപഹാരം എന്ന അവകാശവാദവുമായി അഞ്ച് യുവ സംവിധായകര്‍ ഒന്നിച്ചൊരുക്കിയ അഞ്ചു സുന്ദരികളില്‍ യഥാര്‍ഥ സൗന്ദര്യം ആര്‍ക്ക് എന്ന് ചോദിച്ചാല്‍ ചിത്രം കണ്ട ബഹു ഭൂരിപക്ഷം പ്രേക്ഷകനും പറയാന്‍ ഒരേ ഉത്തരമേ ഉണ്ടാകൂ. എന്നാല്‍  ‘ അഞ്ചു സുന്ദരികള്‍ ‘ എന്ന ചിത്രത്തിന് ആ പേര് നല്‍കിയത് അതിലെ നായികമാരുടെ സൗന്ദര്യത്തിനെ മാത്രം പരിഗണിച്ചാണെങ്കില്‍ അഞ്ചും സുന്ദരികളാണ് എന്നതിന് മറുത്തൊരഭിപ്രായം ഉണ്ടാകാനിടയില്ല. മറിച്ച് അഞ്ച് വ്യ്ത്യസ്ത … Read more

Left Right Left : ധീരം.. തീവ്രം.. ഗംഭീരം

വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും  പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ കാണുമ്പോള്‍ Left Right Left എന്ന ചിത്രം മുന്‍കാല രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവൃത്തിയേക്കാളും പ്രസംഗത്തിലൂടെയാണ് നേതാക്കള്‍ ജനങ്ങളുടെ കയ്യടി നേടുന്നതെന്നതുപോലെ Left Right Left എന്ന ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നത് അതിലെ ദൃശ്യങ്ങളിലെ ചലനാത്മകത … Read more

Up and Down മുകളിലൊരാള്‍ ഉണ്ട് : Movie Review

സിനിമ ഒരു ദൃശ്യ ശ്രാവ്യ കലയാണെന്നിരിക്കെ ശബ്ദത്തെക്കാളും ദൃശ്യങ്ങളിലൂടെയാണ് ഒരു ചലച്ചിത്രം അതിന്റെ പ്രമേയം പ്രേക്ഷകനുമായി സംവേദിക്കുന്നത് എന്ന് ലോകോത്തര ക്ലാസിക്ക് സിനിമകളെ അവലംബിച്ച് നമുക്ക് പറയാനാവും. എന്നാല്‍ മലയാള സിനിമയില്‍ അടൂര്‍ ഗോപാല കൃഷ്ണനെപ്പോലെയുള്ള ചുരുക്കം ചില സംവിധായകരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ തങ്ങളുടെ സിനിമകളില്‍ ദൃശ്യങ്ങളിലൂടെ തന്നെ പറയാനാവുന്ന കഥാ സന്ദര്‍ഭങ്ങള്‍ ശബ്ദം  ( സംഭാഷണങ്ങള്‍ ) ഉപയോഗിച്ച് ചിത്രീകരണം ലളിതമാക്കുകയാണ് ചെയ്യാറ്. കാലം കടന്നു പോയാലും ചില സിനിമ്കളിലെ സംഭാഷണങ്ങള്‍ മലയാളികള്‍ ഇന്നും … Read more