പാതിരാമണല്‍ : വേട്ടക്കാരനും ഇരക്കുമിടയില്‍ കൂടുങ്ങിയ പ്രേക്ഷകര്‍

A certificate ലഭിക്കുന്നത് സിനിമയുടെ സാമ്പത്തിക വിജയത്തിന് അനുകൂലമായാണോ, പ്രതികൂലമായാണോ ബാധിക്കുക എന്ന തിരിച്ചറിവുപോലുമില്ലാത്തവരെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലരും Social networking site-ലൂടെ ഒരു സിനിമക്ക് A certificate ലഭിച്ച വിവരം കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ A certificate ലഭിച്ച വിവരം അഭിമാന പൂര്‍വ്വം കൊട്ടിഘോഷിച്ച് രണ്ടാഴ്ച മുമ്പിറങ്ങിയ ഒരു സിനിമയുടെ “കാറ്റു പോയി” എന്നുള്ള വാസ്തവം ആ സിനിമയുടെ പ്രദര്‍ശന ഹാളിലെ ഒഴിഞ്ഞ സീറ്റുകള്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാവുന്നതാണ്. ഈ അവസരത്തിലാണ് A certificate  ലഭിച്ചു എന്ന അവകാശവാധവുമായി റിലീസായ പാതിരാമണലിന്റെ … Read more

ലക്കി സ്റ്റാര്‍ (Lucky Star): കുടുംബ പ്രേക്ഷകരുടെ സമയം തെളിഞ്ഞു …

പരസ്യ നിര്‍മ്മാണ രംഗത്തു നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ച സംവിധായകരെല്ലാം ഒരു പാട്  വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പരസ്യ ചിത്ര ലോകത്തു നിന്നും വന്ന V.K പ്രകാശും ആഷിഖ് അബുവുമെല്ലാം മലയാള സിനിമാ പ്രേമികള്‍ക്ക് പ്രമേയപരമായും, ആഖ്യാനപരമായും പുതുമ പുലര്‍ത്തുന്ന സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഇവരെപ്പോലെ പരസ്യലോകത്ത് നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ചു കൊണ്ട് Lucky Star-മായി വാന്ന ദീപു അന്തിക്കാട് എന്ന സംവിധായകന്‍ മലയാള സിനിമാ ലോകത്തിന് ഒരു ഭാഗ്യതാരമാകുമെന്ന പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് … Read more

റബേക്ക ഉതുപ്പ് കിഴ്ക്കെമല : Movie Review

വര്‍ഷങ്ങള്‍ക്ക് മുമ്പ്  സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ എന്ന അനുഗ്രഹീത നടിയെ മലയാള സിനിമക്ക് ലഭിച്ചത്. ദിലീപിനെ നായക നിരയിലേക്ക് ഉയര്‍ത്തിയ സല്ലാപം ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് മാത്രമല്ല ജനപ്രിയമായത്, സുന്ദര്‍ ദാസ് എന്ന സംവിധായകന്റെ പ്രതിഭയും ആ ചിത്രത്തെ മികവുറ്റതാക്കി എന്നുള്ളത് വാസ്തവം. എന്നാല്‍ മലയാള സിനിമ ഒരു നവോത്ഥാന യുഗത്തിലൂടെ കുതിക്കുന്ന ഈ കാലഘട്ടത്തില്‍ റബേക്ക ഉതുപ്പുമായി വന്ന സുന്ദര്‍ ദാസ് പ്രേക്ഷകനെ എത്രമാത്രം സംത്രൂപ്തിപ്പെടുത്തി എന്നത്  mixed opinions  ലഭിക്കുന്ന ഒരു ചോദ്യമാണ്. … Read more

KILI POYI : ലഹരിയുടെ പുകമറ സൃഷ്ടിച്ചു കൊണ്ട് കിളിപോയി…

സിനിമ ഒരു ജനപ്രിയ കലയായിത്തീര്‍ന്നത് അതിന്  വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കി പ്രേക്ഷകരെ എളുപ്പം സ്വാധീനിക്കാനാവുമെന്നുള്ളത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഓരോ സിനിമക്കു പിന്നിലും ചലച്ചിത്രകാരന്റെ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അത് ഒരു പക്ഷേ രാഷ്ട്രീയമോ, ആദര്‍ശപരമോ, മതപരമോ, സാംസ്കാരികമോ അല്ലെങ്കില്‍ സാമൂഹ്യപരമോ ആയ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാവാം. സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കുന്നവര്‍ പോലും അദൃശ്യമായ എന്തെങ്കിലും സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചതായി നമുക്ക് സൂഷ്മനിരീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ … Read more

Shutter (Movie Review):ഷട്ടര്‍ എന്ന മറ തുറക്കുമ്പോള്‍ …

വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന  മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത  സിനിമകള്‍ക്കിടയിലും  ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന  റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍ . സ്റ്റുഡിയോയിലെ സെറ്റില്‍ നിന്നും, കൃത്രിമ വെളിച്ചത്തില്‍ നിന്നും  മോചനം നേടി out door location-ലേക്ക് മലയാള സിനിമ ചുവടു വച്ചപ്പോള്‍ മലയാളികള്‍ അതിനെ നെഞ്ചിലേറ്റി സ്വീകരിച്ചു എന്നതാണ്  ‘ നീലക്കുയില്‍ … Read more

David & Goliath: …. ചലച്ചിത്രകാരനോട് പ്രേക്ഷകരും ക്ഷമിച്ചിരിക്കുന്നു..

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച ഈ വേളയില്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ( 1976-ല്‍ തണല്‍ )  മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ജനനിയിലൂടെ ( 1999) മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ രാജീവ് നാഥ് എന്ന പ്രതിഭാധരനായ സംവിധായകനില്‍ നിന്നും ഒരു ഉത്തമ കലാ സൃഷ്ടി പ്രതീക്ഷിച്ച് ദാവീദും ഗോലിയാത്തും കാണാനിറങ്ങിയ പ്രേക്ഷകരെ സംതൃപതിപ്പെടുത്താന്‍ അദ്ദേഹത്തിന് സാദിച്ചുവോ എന്നുള്ളത് പ്രസ്തുത സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും സ്വയം ചോദിച്ചു പോകുന്നു. അനൂപ് … Read more

Breaking News(Movie Review) :സ്ത്രി പീഡനങ്ങളും മാധ്യമങ്ങളും തമ്മില്‍

പെണ്‍ വാണിഭവും, സ്ത്രീ പീഡനങ്ങളും മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തകളാണ്. ഈ പീഢനങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ മാധ്യമങ്ങളും തങ്ങളുടെ         ‘ മാധ്യമ ധര്‍മ്മം ‘ നിര്‍വ്വഹിക്കാന്‍ മത്സരിക്കുമ്പോള്‍ പീഢനങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മാനസികാവസ്ഥയെപ്പറ്റി പലരും ബോധപൂര്‍വ്വം മറക്കുന്നു. ഡല്‍ഹി  Gang rape-ന്റെ അലയൊളികള്‍ ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി അനുശോചന സമ്മേളനങ്ങള്‍ നടത്തിയും  പ്രതികള്‍ക്ക് പ്രാകൃതമായ Punishment നല്‍കണമെന്ന് വാധിച്ചും പലരും … Read more

ബ്ലാക്ക് ബട്ടര്‍ഫ്ലൈ (Black Butterfly): മൂവി റിവ്യു

 ആദ്യ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ മെലോഡ്രാമയുടെ അതിപ്രസരം നിറഞ്ഞു നിന്നിരുന്നെങ്കില്‍ സിനിമ സാങ്കേതികമായി വളര്‍ന്നപ്പോള്‍ സിനിമയില്‍ അതിനാടകീയത നിഴലിക്കുന്ന രംഗങ്ങളും ക്രമേണ കുറഞ്ഞു വന്നു. ഇന്ന് മലയാള സിനിമ New generation പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ Melodrama-യും Sentiments-ഉം സിനിമയില്‍ കാണുമ്പോള്‍ കൂവിളിയോടെയാണ് യുവ പ്രേക്ഷകര്‍ അതിനെ നേരിടുന്നത്. ദ്രുതഗതിയില്‍ ജീവിത ചക്രം തിരിയുന്ന ഈ കാലഘട്ടത്തില്‍ തിയേറ്ററിലെത്തുന്ന നവയുഗ പ്രേക്ഷകര്‍ക്ക് കദന കഥകള്‍ കണ്ടിരിക്കാന്‍ താത്പര്യമില്ല. ഈ അവസരത്തിലാണ് Sentiments -ഉം Melodrama -യും കുത്തി നിറച്ച് … Read more

CELLULOID: മലയാള സിനിമയുടെ ചരിത്രം ഒപ്പിയെടുത്ത കലാസൃഷ്ടി

ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്ര നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍  സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ  മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോള്‍  അനിര്‍വ്വചനീയമായ ഒരു നൊമ്പരം  സമ്മാനിച്ചുകൊണ്ടാണ് അത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തില്‍ ചേക്കേറുന്നത്. മലയാള സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ പിതാവിനും, മലയാള സിനിമയുടെ ആദ്യ നായികക്കും സംഭവിച്ച ദുരന്ത കഥയാണ്  Celluloid എന്ന കമല്‍ ചിത്രം കണ്ടിറങ്ങുന്ന … Read more

Special 26 : Movie Review

Neeraj Pandey, who  bagged  accolades  both from audiences & critics for his debut movie “ A Wednesday”  ( 2008 ) is back with another “special” movie based on a notorious true-life incidence.  The sleeper hit of 2008 ” A Wednesday ” which helped Pandey to bag so many awards (including  Indira Gandhi award for best … Read more