Dracula 2012 3D: Horroറും, 3Dയും പിന്നെ കുവിളിയും

Horror ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണെങ്കിലും മലയാളികള്‍ക്കിടയില്‍ Horror Movies-നും സ്വീകാര്യത ഉണ്ടെന്നതാണ് ഭാര്‍ഗ്ഗവീ നിലയം, ശ്രീ ക്രൂഷ്ണപ്പരുന്ത്, My Dear കുട്ടിച്ചാത്തന്‍ , മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ വിജയം വ്യക്തമാക്കുന്നത്. സാങ്കേതികപരമായി മലയാള സിനിമ ഉന്നതിയിലെത്തുന്നുതന് മുമ്പേയുള്ള മേല്‍പ്പറഞ്ഞ ചിത്രങ്ങളെ മലയാള പ്രേക്ഷകര്‍ സ്വീകരിച്ചത് പരിമിതമായ സൗകര്യങ്ങളുപയോഗപ്പെടുത്തി സൃഷ്ടിച്ചെടുത്ത ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കരുത്തുറ്റ തിരക്കഥയും, വിദഗ്ദമായ ആഖ്യാനരീതിയും പ്രസ്തുത ചിത്രങ്ങളുടെ സ്വീകാര്യതക്ക് കാരണമായ വസ്തുതകളാണ്.  ഈ അവസരത്തിലാണ്  തന്‍റെ സിനിമകളിളുടെ … Read more

Natholi ഒരു ചെറിയ…. : ആഖ്യാന രീതിയിലെ പുതുമയുമായി നത്തോലി ..

കണ്ടു മടുത്ത കഥകള്‍ സിനിമകളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ തിയേറ്ററിനോടു പിണങ്ങി നിന്ന യുവ പ്രേക്ഷകരെ വീണ്ടും പ്രദര്‍ശന ശാലകളിലേക്ക് അടുപ്പിച്ചത് ട്രീറ്റ്മെന്റിലെ വ്യത്യസ്തതയുമായി വന്ന New Generation സിനിമകളായിരുന്നു. കേരള കഫേയിലൂടെ രഞ്ജിത് തൂടങ്ങി വച്ച മലയാള സിനിമയുടെ നവധാരാ ചിത്രങ്ങള്‍ ആഖ്യാന ശൈലിയിലെ വൈവിധ്യം കൊണ്ട് യുവ പ്രേക്ഷകരുടെ കയ്യടി നേടി. എന്നാല്‍ ഈ ശ്രേണിയില്‍ വരുന്ന എല്ലാ ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചില്ല എന്നതാണ് വാസ്തവം. അതിനുള്ള ഒരു ഉദാഹരണമാണ് കഴിഞ്ഞ … Read more

David ( ഡേവിഡ്‌) : Movie Review

ഗ്രിഫിത്തിന്റെ Intolerance  എന്ന സിനിമയിലായിരുന്നു ലോകത്താദ്യമായി Inter cut എന്ന Editing trick ഉപയോഗപ്പെടുത്തിയത്. Climax -ലെ ചടുലതയ്ക്കും ഉദ്വേഗ ജനതയ്ക്കും ആക്കം കൂട്ടാനായി പ്രസ്തുത ചിത്രത്തിലുപയോഗിച്ച ഈ പ്രതിഭാസം പിന്നീട് ലോക വ്യാപകമായി സിനിമകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. Shaitan എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച ബിജോയ് നമ്പ്യാര്‍ തന്റെ പുതിയ ചിത്രമായ ഡേവിഡില്‍ Inter cut- ന്റെ അനത സാധ്യതയാണ് കഥ പറയാന്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയത്ത് (Time) വ്യത്യസ്ത ലൊക്കേഷനുകളില്‍ ( … Read more

KADAL (കടല്‍ ) : Movie Review

തീവ്രവാദം പ്രമേയമാക്കിയ ചിത്രങ്ങളെക്കൂടാതെ അലൈ പായുതെ, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ മനോഹാരിതയും ദളപതി, യുവ തുടങ്ങിയ ചിത്രങ്ങളിലൂടെ പകയുടെ പൈശാചികതയും  ദൃശ്യവത്കരിച്ച ഒരു തികഞ്ഞ ചലച്ചിത്രകാരനാണ് മണിരത്നം. എന്നാല്‍  പ്രണയത്തിന്റെ മാധുര്യവും പകയുടെ കാഠിന്യവും ഒരേ പോലെ അഭ്രപാളിയിലാക്കിയാണ് തന്റെ പുതിയ ചിത്രമായ കടല്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയിലൂടെ പ്രണയത്തെ ദേവത /ദേവനായും പകയെ സാത്താന്‍ /പിശാചായും വ്യാഖ്യാനിക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കടലോര ജീവിതത്തെ ആസ്പദമാക്കി … Read more

Lokpal: അഴിമതിക്കാരെ തുടച്ച് നീക്കാന്‍ പോകുന്നു..

വിശ്വരൂപത്തിന്റെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ച്  കൊണ്ട്  വാര്‍ത്തകളില്‍ പ്രാധാന്യം സൃഷ്ടിച്ചെടുത്ത ഒരു സംവിധായകന്‍ സമീപ കാലത്തിറങ്ങിയ തന്റെ സിനിമക്ക് പ്രചോദനമായത് “തടിയന്മാരെ തുടച്ച് നീക്കാന്‍ പോകുന്നു” എന്ന പരസ്യവാചകമാണെന്ന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളിത്തം പൂശി New Generation ലേബലിലിറക്കിയ സംവിധായകന് പ്രസ്തുത പടത്തിന്റെ കഥക്ക്  inspiration ആയത് എന്ത് തന്നെയായാലും അഴിമതിക്കാരെ തുടച്ച് നീക്കാന്‍ പോകുന്നു എന്ന പരസ്യവാചകം ( ഇങ്ങനെ ഒരു പരസ്യം എഴുതാന്‍ ധൈര്യമുള്ളവരുണ്ടോ? ) കണ്ടിട്ടൊന്നുമല്ല അഴിമതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് … Read more

വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

ഇന്ത്യന്‍ സിനിമയില്‍ “സകലകലാ വല്ലഭന്‍ ”  എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഒരു ചലച്ചിത്രകാരനാണ് കമലഹാസന്‍ . വിശ്വരൂപം എന്ന ചിത്രത്തിലൂടെ താന്‍ പരിപൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണെന്നും എല്ലാവരെയൂം ത്രൂപ്തിപ്പെടുത്തിക്കൊണ്ട് സിനിമ നിര്‍മ്മിക്കുക എന്നുള്ളതിനേക്കാള്‍  തന്റെ ചലച്ചിത്ര സപര്യയുടെ പൂര്‍ണ്ണതക്കാണ് ഒരു കലാകാരന്‍ പ്രാധാന്യം നല്‍കേണ്ടതെന്നും  തികഞ്ഞ ചലച്ചിത്ര ബോധമുള്ള ഒരു സകലകലാ വല്ലഭന്‍ തന്നെയാണ് താനെന്നും ഒരിക്കല്‍ക്കുടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളോട് സംവേദിക്കാനാണ് സിനിമ എന്ന മാധ്യമത്തെ എല്ലാ ചലച്ചിത്രകാരന്‍മാരും കാണുന്നത്. … Read more

Kammath & Kammath: സ്ഥിരം ചേരുവകളുടെ ‘Special’ വിഭവങ്ങളുമായി കമ്മത്ത് & കമ്മത്ത്

2012-ല്‍ ഏറ്റവുമധികം Box office collection നേടിയ മലയാള ചിത്രമായ മായാമോഹിനിയുടെ  സാമ്പത്തിക വിജയം നവോത്ഥാന സിനിമാ വാദികളുടെ  കണ്ണ് തുറപ്പിച്ച ഒരു വാസ്തവമാണ് . വിദേശ സിനിമകളുടെ  Cochin Version അല്ലാതിരുന്നതും  New Generation ബാധയേല്‍ക്കാ തിരുന്നതും പ്രസ്തുത ചിത്രത്തിന്  കുടുംബ പ്രേക്ഷകരടക്കമുള്ള  Mass Audience-നെ നെടിക്കൊടുത്തു. ഇത് തന്നെയാണ് മായാമോഹിനിയുടെ വമ്പന്‍ സാമ്പത്തിക വിജയത്തിന് തുണയായത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമക്കെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പണം … Read more

INKAAR gives a Clever Definition for Flirting & Sexual Harassment

Flirting at work place is not a crime in India. But if a woman gets disturbed by flirting, she can accuse him for sexual harassment. It depends how women feel about it.  If you have listened to this dialogue from Inkaar you will be having so many questions in your mind. But Sudhir Mishra tries … Read more

റോമന്‍സ് : കുഞ്ചാക്കോ ബോബന്‍ – ബിജു മേനോന്‍ കൂട്ടുകെട്ടിന് മറ്റൊരു "പൂമാല"

ദാസനും വിജയനും എന്ന പേരില്‍ മോഹന്‍ ലാലും ശ്രീനിവാസനുമായിരുന്നു ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് സുഹൃദ് ജോഡികളെങ്കില്‍ ഈ ന്യൂ ജനറേഷന്‍ കാലഘട്ടത്തില്‍ മലയാളി യുവത്വത്തെ കീഴടക്കുന്ന സുഹൃദ് ജോഡികള്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് എന്നത് അടിവരയിടുന്നതാണ് റോമന്‍സ് എന്നാ സിനിമയിലെ ഇരുവരുടെയും കൂട്ടു കെട്ടിന്റെ വിജയം വ്യക്തമാക്കുന്നത്. സീനിയേഴ്സിലും, മല്ലു സിംഗിലും, 101 വെഡ്ഡിംഗിലൂമെല്ലാം ഈ കൂട്ടു കെട്ട് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും ഓര്‍ഡിനറിയിലെ ഇരുവരുടെയും രസതന്ത്രമാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്. അത് … Read more

Movie Review : ലിസമ്മയുടെ വീട്‌

2012 – ല്‍ മലയാള സിനിമാലോകം ന്യൂ ജനറേഷന്‍  പ്രളയത്തില്‍  മുങ്ങിത്താണപ്പോള്‍ കലാമൂല്യാമുള്ളതെന്ന് പറയാന്‍  ചുരുക്കം ചില സിനിമകള്‍ മാത്രമേ മലയാളികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ . എന്നാല്‍ 2013 -ന്റെ ആദ്യവാരത്തില്‍  തന്നെ  മലയാള സിനിമ പ്രേമികള്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌  ‘ ലിസമ്മയുടെ വീട്‌ ‘ നമുക്ക്‌ മുന്നില്‍ അവതരിക്കുന്നത്‌. ശക്തമായ പുരുഷ കഥാപാത്രങ്ങളില്‍ നിന്ന് മാത്രം സിനിമക്ക് രണ്ടാം ഭാഗം  ഉത്ഭവിച്ച മലയാള സിനിമ ചരിത്രത്തിലാദ്യമായി ദൂര്‍ബലയും പീഢനത്തിനിരയുമായ ലിസമ്മ എന്ന കഥാപാത്രത്തില്‍ നിന്ന് സിനിമക്ക് രണ്ടാം … Read more