Megastar-നെയും ജനപ്രിയ നായകനെയും ഒരുമിപ്പിക്കുമ്പോള്‍ പ്രേക്ഷകരുടെ അമിതമായ പ്രതീക്ഷകളെ സംത്രുപ്തിപ്പെടുത്താനായി ഒട്ടേറെ മസാല ചേരുവകള്‍ കുട്ടിക്കലര്ത്തിയാണ് Kammath & Kammath നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് .ടൈറ്റില്‍ കഥാപാത്രങ്ങളായ രാജ രാജ കമ്മത്തിനും ദേവരാജ കമ്മത്തിനും ജീവന്‍ നല്കിയ മമ്മൂട്ടിയുടെയും ദിലീപിന്റെയും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സിനിമയുടെ തുടക്കത്തില്‍ തന്നെ നടന്‍ സിദ്ദീഖിന്റെ ശബ്ദത്തില്‍ കമ്മത്തുമാര്‍ കേരളത്തിലെത്താനുള്ള സാഹചര്യം വിവരിക്കുകയും കഥാപാത്രങ്ങളുടെ ബാല്യകാലം കാണിച്ച് കൊങ്കിണി ഭാഷക്കാരും ബ്രാഹ്മണരുമായ കമ്മത്തുമാരുടെ കുലമഹിമയും സത്യസന്ധതയും ബോധിപ്പിക്കുകയും ചെയ്യുക വഴി കമ്മത്തുമാരായെത്തുന്ന താരങ്ങള്‍ സ്ക്രീനിലെത്തുന്നതിനു മുമ്പേ തന്നെ അവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ വഴിയൊരുക്കി. എന്നാല്‍ ഈ രണ്ട് താരങ്ങളെയും രംഗത്തവതരിപ്പിക്കുന്നത് Mass Hero പരിവേഷത്തോടു കൂടിയാണ് എന്നുള്ളതില്‍ നിന്നും മമ്മൂട്ടിയുടെയും ദിലീപിന്റെയും താരമൂല്യം ഉപയോഗപ്പെടുത്താനുള്ള സംവിധായകന്‍റെ കച്ചവട തന്ത്രമായേ പ്രേക്ഷകര്‍ക്ക് തോന്നൂ. കൊങ്കിണിച്ചുവയുള്ള മലയാള ഭാഷയിലുള്ള സംഭാഷണങ്ങളിലൂടെയും കമ്മത്തുമാരുടെ യഥാര്‍ത്ഥ വേഷ-ഭാവപ്പകര്‍ച്ചയിലൂടെയൂം മമ്മൂട്ടിയും ദിലീപും ” നള്ള റസമുള്ള അഭിനയമാണ് കാണാന്‍ കൊടുത്തത്.”
South India-യില്‍ മുഴുവനും ഹോട്ടലുകലുള്ള കമ്മത്തുമാര്‍ തങ്ങളുടെ മുപ്പത്തിമൂന്നാമത്തെ ഹോട്ടല്‍ പാലക്കാടു തുടങ്ങുന്നതോടു കൂടിയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. അടച്ചുപൂട്ടിച്ച ഹോട്ടല്‍ തുറക്കുന്നതിന് തടസ്സം നില്‍ക്കുന്ന മലബാര്‍ ബിരിയാണി വില്‍ക്കുന്ന ന്യൂനപക്ഷ സമുധായക്കാരനായ ഹോട്ടലുടമയെ സിനിമയുടെ തുടക്കത്തില്‍ തന്നെ വില്ലനായി അവതരിപ്പിക്കുന്നതും സവര്‍ണ്ണരായ കമ്മത്തുമാര്‍ അവരുടെ സ്വാദീനം കൊണ്ടും ഹൃദയ വിശാലതകൊണ്ടും വില്ലനെ കീഴ്പ്പെടുത്തുന്നതുമായ കഥാംശം മലയാള സിനിമകളില്‍ ഒരു കാലത്ത് സ്ഥിരം കാണാവുന്നതായിരുന്നെങ്കിലും ഈ New Generation കാലഘട്ടത്തിലും ഈ പ്രവണത പിന്തുടരുന്നതിലുള്ള രാഷ്ട്രീയം വ്യക്തമല്ലെങ്കിലും സൂചനാപരമായി ചിത്രത്തില്‍ നിഴലിക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ പകുതി കമ്മത്തുമാരുടെ ‘അസക്കസ’ കള്‍ കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചെങ്കില്‍ രണ്ടാം പകുതിയില്‍ കഥയുടെ ഗതി റിമാ കല്ലിംഗലും കാര്‍ത്തികയുമവതരിപ്പിച്ച സ്ത്രീ കഥാ പാത്രങ്ങളുടെ നിഗൂഢതകളും സങ്കീര്‍ണ്ണതകളും ദൃശ്യ വത്ക്കരിക്കുക വഴി സ്ത്രീ പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ ചിത്രത്തിനാവുമെന്ന ചലച്ചിത്രകാരന്റെ പ്രതീക്ഷകളാണ് വ്യക്തമാക്കുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സിനെ ത്രൂപ്തിപ്പെടുത്താനായി ചിത്രത്തിന്റെ ആദ്യപകുതിയിലും ക്ലൈമാക്സിലും കുത്തിനിറച്ച പല രംഗങ്ങള്‍ക്കും കഥയെ സത്യസന്ധവും വിശ്വസനീയമായും എല്ലാവിധത്തിലുമുള്ള പ്രേക്ഷകരിലെത്തിക്കാനായോ എന്നുള്ളത് ചോദ്യം ചെയ്യാവുന്നതാണ്.
ധനുഷ് എന്ന തമിഴ് സൂപ്പര്‍ താരത്തെ അതിഥി താരമായി ചിത്രത്തിലവതരിപ്പിച്ചത് ചിത്രത്തിന്റെ publicity-ക്ക് മുതല്‍ക്കൂട്ടായെങ്കിലും സിനിമയുടെ കഥാഗതിക്ക് പ്രത്യേകിച്ചൊരു സ്വാധീനം ചൊലുത്താന്‍ ധനുഷിന്റെ സാമീപ്യം ചിത്രത്തിന് പ്രയോജനപ്പെട്ടതായി തോന്നുന്നില്ല. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളും അവയൂടെ ദ്രൂശ്യവത്ക്കരണവും ചിത്രത്തിന് എടുത്തുപറയത്തക്ക ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. ഓരോ ഗാനം തുടങ്ങുന്നതിന് മുമ്പും അതിനെക്കുറിച്ചുള്ള സംഭാഷണം ചിത്രത്തിലുള്‍പ്പെടുത്തിയത് പുതുമയായി. ഗാനങ്ങളിലും മറ്റു ചില രംഗങ്ങളിലും Compositing- ന്റെയും Stop Motion Animation-ന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത് മികവോടെ തന്നെയാണ്.എന്നാല്‍ കമ്മത്തുമാര്‍ കൊങ്കണി ഭാഷയില്‍ സംസാരിക്കുമ്പോള്‍ മലയാളത്തില്‍ sub title -ല്‍ കാണിക്കാതിരുന്നത് കമ്മത്തുമാര്‍ ബാബുരാജവതരിപ്പിക്കുന്ന ഗോപിയോട് പറയുന്നതു പോലെ സഹോദരങ്ങള്‍ തമ്മിലുള്ള കൊങ്കണി ഭാഷയിലുള്ള ചര്‍ച്ചകളുടെ സാരം സാധാരണ പ്രേക്ഷനും അറിയേണ്ടതില്ല എന്ന് സംവിധായകന്‍ തീരുമാനിച്ചത് കൊണ്ടാണോ?
എന്തായാലും തോംസണ്‍ എന്ന സംവിധായകന്‍ സൂപ്പര്‍താരങ്ങളെ കമ്മത്ത്മാരയി മലയാളികള്‍ക്കു മുന്നിലവതരിപ്പിക്കുന്നതിലും അവരെ പ്രേക്ഷകപ്രിയരാക്കി മാറ്റുന്നതിലൂം വിജയിച്ചിരിക്കുന്നു.
Cinematography-ലും Editing-ലും highlight ചെയ്യാവുന്ന മികവോന്നുമില്ലെങ്കിലും തരക്കേടില്ലാത്ത സാങ്കേതിക മികവ് സിനിമയില്‍ പ്രകടമാവുന്നുണ്ട് . പ്രായത്തില്‍ കവിഞ്ഞ പക്വമായ അഭിനയ മികവ് കാണിച്ച റിമയും നിഷ്കളങ്കമായ ഭാവ പ്രകടനങ്ങളോടെ രേഖയെന്ന കഥാപാത്രത്തെ പ്രേക്ഷകപ്രിയയാക്കിയ കാര്‍ത്തികയും അഭിനന്ദനമര്‍ഹിക്കുന്നു .
മമ്മൂട്ടിയുടെയും ദിലിപിന്റെയും തരപരിവേഷവും ” നള്ള റസമുള്ള അസക്കസകലുമാണ് ” കമ്മത്ത് & കമ്മത്തിനെ ഒരു Special സിനിമയായി “ജനങ്ങള്‍ക്ക് കാണാന്‍ കൊടുത്തത്.” എന്ന് കമ്മത്തുമാരുടെ ഭാഷ യില്‍ തന്നെ പറയുന്നതായിരിക്കും ഏറ്റവും ഉചിതം .


ഉയര്‍ന്ന നിലവാരമുള്ള നിരുപണം…
Very Good Review..
പടം Average ആണെങ്കിലും Review നന്നായിട്ടുണ്ട്
Thanx…