ഭാരതത്തിന്റെ പുരാതന ചരിത്ര കഥയുമായി മോഹന്‍ ജൊദാരോ ആഗ്സ്ത് പന്ത്രണ്ടിന്

ഭാരതത്തിന്റെ പുരാതന ചരിത്ര കഥയുമായി വന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാനായി മോഹന്‍ ജൊദാരോ ആഗ്സ്ത് പന്ത്രണ്ടിന് ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ലോകവ്യാപകമായുള്ള ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്നതിന് കാരണങ്ങള്‍ ഒരുപാടുണ്ട്. അവാര്‍ഡുകളും ജനപ്രിയതയും ഏറ്റു വാങ്ങിയ ജോദാ അക്ബറിന് ശേഷം അഷുതോഷ്- ഹൃത്വിക്- റഹ്മാന്‍ കൂട്ടു കെട്ടില്‍ നീണ്ട ഇടവേളക്ക് ശേഷം പിറക്കുന്ന മോഹന്‍ ജൊദാരോ മികച്ച ഒരു കലാസൃഷ്ടി തന്നെയായിരിക്കും എന്നാണ് ട്രെയിലറും യൂട്യൂബിലൂടെ പുറത്ത് … Read more

Highway Movie Review

പ്രണയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഇംതിയാസ് അലി ഹൈവേ എന്ന ചിത്രത്തിലൂടെ സ്വല്പം ഗൗരവമേറിയ വിഷയമാണ് ഇത്തവണ പരയുന്നത്. പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങുമ്പോൾ  സൂക്ഷിക്കണം എന്ന് പറഞ്ഞു വളര്‍ത്തുമ്പോൾ അവര്‍ സ്വന്തം വീട്ടിലും സുരക്ഷിതയല്ല എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്കെതിരെ വിരല്‍ ചൂണ്ടുകയാണ് ഹൈവേയിലൂടെ ചലച്ചിത്രകാരന്‍. ഇതൊരു പ്രണയ സിനിമയല്ലെങ്കിലും പാവനമായ പ്രണയം ചിത്രത്തില്‍ തുളുമ്പി നില്‍ക്കുന്നു. ഒരു പക്ഷേ വിചിത്രമെന്നു തോന്നുമെങ്കിലും ഇംതിയാസ് അലിയുടെ മുന്‍കാല പ്രണയ ചിത്രങ്ങളേക്കാളും മികച്ച രീതിയില്‍  ലളിതവും സുന്ദരവുമായി പ്രണയം … Read more

KADAL (കടല്‍ ) : Movie Review

തീവ്രവാദം പ്രമേയമാക്കിയ ചിത്രങ്ങളെക്കൂടാതെ അലൈ പായുതെ, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ മനോഹാരിതയും ദളപതി, യുവ തുടങ്ങിയ ചിത്രങ്ങളിലൂടെ പകയുടെ പൈശാചികതയും  ദൃശ്യവത്കരിച്ച ഒരു തികഞ്ഞ ചലച്ചിത്രകാരനാണ് മണിരത്നം. എന്നാല്‍  പ്രണയത്തിന്റെ മാധുര്യവും പകയുടെ കാഠിന്യവും ഒരേ പോലെ അഭ്രപാളിയിലാക്കിയാണ് തന്റെ പുതിയ ചിത്രമായ കടല്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയിലൂടെ പ്രണയത്തെ ദേവത /ദേവനായും പകയെ സാത്താന്‍ /പിശാചായും വ്യാഖ്യാനിക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കടലോര ജീവിതത്തെ ആസ്പദമാക്കി … Read more