സസ്പെൻസ് ത്രില്ലറിന്റെ ചടുലതയോടു കൂടി ഗൗരവമായ ഒരു വിഷയവുമായി കഹാനി-2

കഹാനി-1 കണ്ട് ആവേശം കൊണ്ടവരെ ഒട്ടും നിരാശപ്പെടുത്താതെയാണ് കഹാനി-2വു മായി വിദ്യാ ബാലൻ -സുജയ് ഘോഷ് -സുരേഷ് നായർ ടീം വന്നിരിക്കുന്നത്. ഇത്തവണ ഒരു പ്രതികാര കഥയല്ല പറയുന്നതെങ്കിലും പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിക്കുവാൻ കഹാനി-2വിനായിട്ടുണ്ടെന്ന് ഒറ്റ വാക്കിൽ പറയാം. ഒരു സസ്പെൻസ് ത്രില്ലറിന്റെ ചടുലതയോടു കൂടി ഗൗരവമായ ഒരു വിഷയം തീർത്തും ഫലവത്തായി അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. തനിക്ക് വന്ന ഗതികേട് മറ്റൊരാൾക്ക് വരാതിരിക്കാൻ ഒരു സത്രീ സമൂഹത്തോടും നിയമ പാലകരോടും നടത്തുന്ന ഒറ്റയാൾ … Read more

നാനാവതി കേസിന്റെ ചലച്ചിത്രാവിഷ് ക്കാരമായ " രസ്തം " ആഗസ്റ്റ് പന്ത്രണ്ടിന് തിയേറ്ററുകളിലെത്തുന്നു

1959-ല്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ തലവേദനയായി മാറിയിരുന്ന നാനാവതി കേസിന്റെ ചലച്ചിത്രാവിഷ് ക്കാരമായ ” രസ്തം ” ആഗസ്റ്റ് പന്ത്രണ്ടിന് തിയേറ്ററുകളിലെത്തുന്നു. സ്പെഷ്യല്‍-26 എയര്‍ലിഫ്റ്റ് തുടങ്ങിയ യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സിനിമകളിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ അക്ഷയ് കുമാറാണ് രസ്തമില്‍ നേവല്‍ ഓഫിസര്‍ നാനാവതിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. തന്റെ ഭാര്യയുടെ രഹസ്യ കാമുകനെ വെടി വച്ചു കൊന്നതിന് ശേഷം നേവല്‍ കോര്‍ട്ട് മാര്‍ഷലില്‍ കുറ്റം ഏറ്റു പറയുകയും തുടര്‍ന്ന് DCP-ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്ത … Read more

Bhaag Milkha Bhaag: ഇന്ത്യയുടെ പറക്കും സിംഗിനുള്ള പരമോന്നതമായ സമര്‍പ്പണം

സര്‍ഗ്ഗാത്മകതയുടെ സംവേധനമായും, ആദര്‍ശവും രാഷ്ട്രീയവും പ്രചരിപ്പിക്കാനായും, ചരിത്രം തുറന്ന് കാണിക്കാനുമൊക്കെയായും സിനിമ എന്ന മാധ്യമം ഉപയോഗപ്പെടുത്തിയത് നാം കണ്ടിട്ടുണ്ടെങ്കിലും, ഒരു കായിക താരത്തിന് നല്‍കാവുന്ന പരമോന്നതമായ സമര്‍പ്പണമായി ഒരു ചലച്ചിത്രം അവതരിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഭാഗ് മില്‍ഖാ ഭാഗ്.  ” Flying Sikh of India ” എന്ന് പാക്കിസ്ഥാന്‍ പ്രസിഡണ്ട് പൊലും  വിശേഷിപ്പിച്ച  ഇന്ത്യയുടെ പടക്കുതിര മീല്‍ഖാ സിംഗ്  എന്ന കായിക പ്രതിഭയുടെ ജീവ ചരിത്രം ചലച്ചിത്രമാക്കിയപ്പോള്‍ അത് ചലച്ചിത്ര ലോകത്ത് ഒരു പുതിയ ചരിത്രം  സൃഷ്ടിക്കും എന്ന് … Read more