ശൃഗാരവേലന്‍ : സ്ഥിരം ഫോര്‍മുല ചിത്രങ്ങളുടെ ജനപ്രിയത ആവര്‍ത്തിക്കുന്നു ..

ഒട്ടേറെ ക്ലാസ് ചിത്രങ്ങള്‍ തമിഴില്‍ ഇറങ്ങാറുണ്ടെങ്കിലും തമിഴ് മക്കള്‍ക്ക് എന്നും പ്രിയങ്കരം മാസ്സ് ചിത്രങ്ങളോടാണ് എന്നത് പോലെ നിരവധി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോകാറുണ്ടെങ്കിലും ശരാശരി മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് നര്‍മ്മത്തിന്റെ മേമ്പൊ ടിയോടെ പറയുന്ന കുടുംബ ചിത്രങ്ങളാണ്.  ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ ഇത്തരം നര്‍മ്മ ചിത്രങ്ങളുടെ നിലവാരത്തെപ്പറ്റി നല്ല അഭിപ്രായം പറയില്ലെങ്കിലും ഇത്തരം ചിത്രങ്ങളുടെ ബോക്സോഫീസ് വിജയം ന്യൂ ജനറേഷന്റെ കണ്ണ് തള്ളിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മായാമോഹിനിയുടെ വമ്പന്‍ വിജയത്തിനു ശേഷം ദിലീപ്-ജോസ് … Read more

Shutter (Movie Review):ഷട്ടര്‍ എന്ന മറ തുറക്കുമ്പോള്‍ …

വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന  മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത  സിനിമകള്‍ക്കിടയിലും  ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന  റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍ . സ്റ്റുഡിയോയിലെ സെറ്റില്‍ നിന്നും, കൃത്രിമ വെളിച്ചത്തില്‍ നിന്നും  മോചനം നേടി out door location-ലേക്ക് മലയാള സിനിമ ചുവടു വച്ചപ്പോള്‍ മലയാളികള്‍ അതിനെ നെഞ്ചിലേറ്റി സ്വീകരിച്ചു എന്നതാണ്  ‘ നീലക്കുയില്‍ … Read more

ഒഴിമുറി: നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത ചിത്രം

വ്യത്യസ്തമായ ട്രീറ്റ്മെന്റും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളെയെല്ലാം ന്യൂജനറേഷന്‍ സിനിമകളെന്ന് മുദ്രകുത്തി മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും വെപ്രാളപ്പെടുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്നും, സാങ്കേതിക മേന്മ കൊണ്ട് മാത്രം ഒരു സിനിമ ഉത്തമ കലാ സൃഷ്ടിയാവില്ല എന്നും പലരും ബോധപൂര്‍വ്വം മറക്കുന്നു. ഈ അവസരത്തിലാണ് കരുത്തുറ്റ കഥാപാത്രങ്ങളും കേരളത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതുമയാര്‍ന്ന കഥയുമായി വന്ന ഒഴിമുറി എന്ന “മലയാളിത്തമുള്ള” മലയാള സിനിമയുടെ പ്രസക്തി. ” തലപ്പാവ് ” എന്ന ചിത്രത്തിലൂടെ നവാഗത … Read more