Ladies and Gentleman : സുപ്പര്‍ താരവും, നാലു സുന്ദരികളും പിന്നെ അല്പം കോമഡിയും

താരജാടകളില്ലാതെ സൂപ്പര്‍ താരങ്ങള്‍ കേവലം കഥാപാത്രങ്ങള്‍ മാത്രമായി പ്രത്യക്ഷപ്പെട്ട് നമ്മെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്   ഇയ്യിടെയിറങ്ങിയ Red wine-ലൂടെയും Immanuel -ലൂടെയും നമുക്ക് കാണാന്‍ കഴിഞ്ഞത്. New generation സിനിമകളുടെ പ്രളയത്തിലൂം ബാവൂട്ടിയായും, ഇമ്മനുവലായും, രതീഷ് വാസുദേവനായും പ്രത്യക്ഷപ്പെട്ട് സൂപ്പര്‍താരങ്ങള്‍ പിടിച്ച് നിന്നപ്പോള്‍ യഥാര്‍ഥ താരാരധകരുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സു നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ താരപ്പൊലിമയും, മാനറിസങ്ങളും, വ്യക്തി വിശേഷണങ്ങളും മനസ്സില്‍ കണ്ട് സൂപ്പര്‍താരത്തിനായി മാത്രം സൃഷ്ടിച്ചെടുത്ത കഥയുമായാണ് മലയാള സിനിമയിലെ ഏറ്റവും … Read more

CELLULOID: മലയാള സിനിമയുടെ ചരിത്രം ഒപ്പിയെടുത്ത കലാസൃഷ്ടി

ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്ര നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍  സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ  മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോള്‍  അനിര്‍വ്വചനീയമായ ഒരു നൊമ്പരം  സമ്മാനിച്ചുകൊണ്ടാണ് അത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തില്‍ ചേക്കേറുന്നത്. മലയാള സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ പിതാവിനും, മലയാള സിനിമയുടെ ആദ്യ നായികക്കും സംഭവിച്ച ദുരന്ത കഥയാണ്  Celluloid എന്ന കമല്‍ ചിത്രം കണ്ടിറങ്ങുന്ന … Read more