August Club (ഓഗസ്റ്റ്‌ ക്ലബ്ബ്‌ ): പെണ്‍ മനസ്സിന്‍റെ കാമനകള്‍ …

സ്ത്രീ മനസ്സുകളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് അവയിലെ ലോല ഭാവങ്ങള്‍ പോലും മനസ്സിലാക്കി അവയെ കാവ്യാത്മകമായി അവതരിപ്പിക്കുക എന്നത് പത്മരാജന്‍ രചനകളുടെ സവിശേഷതയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. പെണ്‍മനസ്സിന്റെ വിശപ്പും ദാഹവുമെല്ലാം അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളില്‍ പലതവണ പ്രമേയമായി വന്നിട്ടുമുണ്ട്. പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ തിരക്കഥാ രചനയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ തന്നെ സ്ത്രീ മനസ്സിന്റെ ലോല ഭാവങ്ങളും, വ്യാകുലതകളും, ചാപല്യങ്ങളും പ്രമേയമാക്കി … Read more

Natholi ഒരു ചെറിയ…. : ആഖ്യാന രീതിയിലെ പുതുമയുമായി നത്തോലി ..

കണ്ടു മടുത്ത കഥകള്‍ സിനിമകളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ തിയേറ്ററിനോടു പിണങ്ങി നിന്ന യുവ പ്രേക്ഷകരെ വീണ്ടും പ്രദര്‍ശന ശാലകളിലേക്ക് അടുപ്പിച്ചത് ട്രീറ്റ്മെന്റിലെ വ്യത്യസ്തതയുമായി വന്ന New Generation സിനിമകളായിരുന്നു. കേരള കഫേയിലൂടെ രഞ്ജിത് തൂടങ്ങി വച്ച മലയാള സിനിമയുടെ നവധാരാ ചിത്രങ്ങള്‍ ആഖ്യാന ശൈലിയിലെ വൈവിധ്യം കൊണ്ട് യുവ പ്രേക്ഷകരുടെ കയ്യടി നേടി. എന്നാല്‍ ഈ ശ്രേണിയില്‍ വരുന്ന എല്ലാ ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചില്ല എന്നതാണ് വാസ്തവം. അതിനുള്ള ഒരു ഉദാഹരണമാണ് കഴിഞ്ഞ … Read more

Kammath & Kammath: സ്ഥിരം ചേരുവകളുടെ ‘Special’ വിഭവങ്ങളുമായി കമ്മത്ത് & കമ്മത്ത്

2012-ല്‍ ഏറ്റവുമധികം Box office collection നേടിയ മലയാള ചിത്രമായ മായാമോഹിനിയുടെ  സാമ്പത്തിക വിജയം നവോത്ഥാന സിനിമാ വാദികളുടെ  കണ്ണ് തുറപ്പിച്ച ഒരു വാസ്തവമാണ് . വിദേശ സിനിമകളുടെ  Cochin Version അല്ലാതിരുന്നതും  New Generation ബാധയേല്‍ക്കാ തിരുന്നതും പ്രസ്തുത ചിത്രത്തിന്  കുടുംബ പ്രേക്ഷകരടക്കമുള്ള  Mass Audience-നെ നെടിക്കൊടുത്തു. ഇത് തന്നെയാണ് മായാമോഹിനിയുടെ വമ്പന്‍ സാമ്പത്തിക വിജയത്തിന് തുണയായത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമക്കെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പണം … Read more

22 ഫീമെയില്‍ കോട്ടയം:മലയാളസിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗം

മലയാള സിനിമ എന്നാല്‍ വെറും “കോമഡി” എന്ന പേരിലുള്ള കോമാളിത്തരങ്ങളും, തീപ്പൊരി ഡയലോഗുകളും, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസിക ആക്ഷന്‍ സീക്വന്‍സുകളുമടങ്ങിയ ചവറ് മസാല ചിത്രങ്ങളെല്ല എന്നു കാണിച്ചു കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകളുടെ ശ്രേണിയിലേക്ക് ഇതാ ആഷിക് അബുവിന്റെ മറ്റൊരു സംഭാവന. 22 Female കോട്ടയം എന്ന ചിത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവയുടെ അതിജീവനവും ഒട്ടും മസാല ചേരുവകളില്ലാതെ നിഷ്പക്ഷമായും ചങ്കുറപ്പോടെയും ദൃശ്യവത്കരിച്ചത് തികച്ചും നവീനമായ അവതരണ ശൈലിയിലൂടെയാണെന്നുള്ളത് പ്രശംസയര്‍ഹിക്കുന്നു ഡയലോഗുകലുടെ അതിഭാവുകത്വം ഇല്ലാതെ മൊണ്ടാഷുകളും … Read more