കളിമണ്ണ്: മാധ്യമങ്ങളെ വില്ലന്മാരാക്കുമ്പോള്‍ …

നായികയുടെ യഥാര്‍ഥ പ്രസവം സിനിമക്ക് വേണ്ടി ചിത്രീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ച കളിമണ്ണ് എന്ന ചിത്രം ഒരു സ്ത്രീപക്ഷ ചിത്രമെന്ന കാര്യത്തില്‍ സിനിമ കണ്ട ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ സ്ത്രീയെ സമ്പുര്‍ണ്ണയാക്കുന്ന മാതൃത്വം എന്ന അവസ്ഥയെ മഹത്വവത്കരിക്കാന്‍ വേണ്ടി ഭാരതീയ പൈതൃകത്തെയും , സദാചാര ബോധത്തെയും പറ്റി സംസാരിക്കുന്നവരെയും ചില മാധ്യമങ്ങളെയും വളഞ്ഞ വഴിയിലൂടെ വില്ലന്മാരേക്കേണ്ടിയിരുന്ന ആവശ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു പക്ഷേ പ്രേക്ഷകന് തര്‍ക്കമുണ്ടായേക്കാം. പ്രസവരംഗ വിവാദത്തെ തുടര്‍ന്ന് ഏറെ പഴി കേള്‍ക്കേണ്ടി … Read more

ഒഴിമുറി: നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത ചിത്രം

വ്യത്യസ്തമായ ട്രീറ്റ്മെന്റും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളെയെല്ലാം ന്യൂജനറേഷന്‍ സിനിമകളെന്ന് മുദ്രകുത്തി മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും വെപ്രാളപ്പെടുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്നും, സാങ്കേതിക മേന്മ കൊണ്ട് മാത്രം ഒരു സിനിമ ഉത്തമ കലാ സൃഷ്ടിയാവില്ല എന്നും പലരും ബോധപൂര്‍വ്വം മറക്കുന്നു. ഈ അവസരത്തിലാണ് കരുത്തുറ്റ കഥാപാത്രങ്ങളും കേരളത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതുമയാര്‍ന്ന കഥയുമായി വന്ന ഒഴിമുറി എന്ന “മലയാളിത്തമുള്ള” മലയാള സിനിമയുടെ പ്രസക്തി. ” തലപ്പാവ് ” എന്ന ചിത്രത്തിലൂടെ നവാഗത … Read more